KOYILANDILOCAL NEWS
ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരണപ്പെട്ടു
ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍വെച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ജുമാമസ്ജിദ് റോഡില്‍ സുഹാനയില്‍ സി.എം.ഹാഷിം (72) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ സുബൈദയും ഒപ്പമുണ്ടായിരുന്നു.
കൊയിലാണ്ടി പഞ്ചായത്ത് ആയിരുന്ന സമയത്തെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ മകനാണ്.
Comments