DISTRICT NEWS
ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ താമരശ്ശേരി സ്വദേശി മരിച്ചു
കോഴിക്കോട്: ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ താമരശ്ശേരി സ്വദേശി മരിച്ചു. കാരാടി പീടികതൊടുക മൊയ്തീൻ ഹാജി (76) ആണ് മരിച്ചത്. ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ കരിപ്പൂർ എയർപോർട്ടിൽ വച്ചാണ് മരണം.ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ. ഇയാൾ വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്. മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ.
Comments