ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണവും മാജിക് ഷോയും സംഘടിപ്പിച്ചു
ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണവും മാജിക് ഷോയും സംഘടിപ്പിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി നോൺ ടു ബാക്കോ ആക്ടിവിറ്റിയുടെ ഭാഗമായി പുകയില ഉൾപ്പെടെയുള്ള വിവിധയിനം ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ പ്രമോദ് നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് വി ശ്രീനി അദ്ധ്യക്ഷം വഹിച്ചു. പ്രിൻ സിപ്പാൽ സുധീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ പി വി മനോജ് കുമാർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ, സുനിൽ മാസ്റ്റർ, പി ആർ ഒ സിനില എൻ കെ എന്നിവർ സംസാരിച്ചു.റിട്ടയേർഡ് എക്സൈസ് ഓഫീസർ കെ സി കരുണാകരൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. രാജീവൻ മേമുണ്ട പുകയില വിരുദ്ധമാജിക് ഷോ അവതരിപ്പിച്ചു.
ജെ എച്ച്ഐമാരായ ഉഷാകുമാരി, അബ്ദുൾ അസീസ്, സുരേഷ്, അനൂപ് എന്നിവർ പങ്കെടുത്തു.