ഹരിനാരായണന്റെ ഓര്‍മ്മകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു
കോഴിക്കോട്: പ്രശസ്ത സംഗീതജ്ഞനും തബലവാദികനുമായിരുന്ന ഹരിനാരായണന്റെ ജീവിതത്തിന്റെ വ്യത്യസ്ത മുഹൂര്‍ത്തങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഫോട്ടോ പ്രദർശനം ആരംഭിച്ചു. അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ആര്‍ട്ട് ഗാലറിയിൽ നടക്കുന്ന പ്രദര്‍ശനത്തി 35 ചിത്രങ്ങളാണുള്ളത്. വേണു, സി.എസ്. അരുണ്‍, വിശ്വജിത്ത് തമ്പുരാന് , ഇഖ്ബാല്‍, രമേശ് കോട്ടൂളി, നിധീഷ് കൃഷ്ണന്, അഭിജിത്ത് എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ളത്.
അനുസ്മരണ പരിപാടികളുടെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനവും തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. തിങ്കളാഴ്ച വൈകിട്ട് മോഡല്‍ സ്കൂളില്‍ വെച്ച് അനു്സമരണ സമ്മേളനവും തുടര്‍ന്ന് തുമ്രി ഗസലും അരങ്ങേറും.