ഹാത് സേ ഹാത് ജോഡോ യാത്രയുടെ ഉദ്ഘാടനവും കെപിസിസിയുടെ 138 രൂപ ചാലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു
കൊയിലാണ്ടി: ഹാത് സേ ഹാത് ജോഡോ യാത്രയുടെ ഉദ്ഘാടനവും കെപിസിസിയുടെ 138 രൂപ ചാലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്ററിൽ നിന്ന് 138 രൂപ സ്വീകരിച്ചാണ് 138 രൂപ ചാലഞ്ചിന്റെ ജില്ലാ തല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചത്.
രാജ്യത്തെ എഴുത്തുകാർ ഉൾപ്പെടെയുള്ള പൊതുസമൂഹം കോൺഗ്രസിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വി വി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ കെ ജയന്ത്, കെ കെ എബ്രഹാം, മുൻ ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ, കെപി സി സി മെമ്പർമാരായ മഠത്തിൽ നാണു, സത്യൻ കടിയങ്ങാട്, സി വി ബാലകൃഷ്ണൻ, പി രത്നവല്ലി, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരത് ജോഡോ യാതയിൽ സ്ഥിരാംഗങ്ങളായ പി വി വേണുഗോപാൽ, മുഹമ്മദ് ഫറൂഖ് എന്നിവർക്ക് സ്വീകരണം നൽകി. കെ പി വിനോദ് കുമാർ സ്വാഗതവും പി ടി ഉമേന്ദ്രൻ നന്ദിയും പറഞ്ഞു.