KOYILANDILOCAL NEWS

കൂത്താളി -മുതുകാട് സമര വാർഷികാഘോഷത്തിൻ്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഹിളാ സംഗമം നടത്തി

കൂത്താളി -മുതുകാട് സമര വാർഷികാഘോഷത്തിൻ്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഹിളാ സംഗമം നടത്തി. രാജ്യത്തെ ദുർബലജനാവിഭാഗങ്ങളെയും, കർഷകരെയും മറന്നുള്ള നയരൂപീകരണങ്ങളാണ് ഇന്നിന്റെ വെല്ലുവിയെന്ന് പ്രമുഖ സോഷ്യലിസ്റ്റുചിന്തകയും, കന്നഡ എഴുത്തുകാരിയുമായ ഡോക്ടർ എം എസ് അനുപമ പറഞ്ഞു. ചെറുവണ്ണൂർ ഗൗരി ലങ്കേഷ് നഗറിൽ വെച്ചു നടന്ന മഹിളാ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ ഉയർത്തിയ കാർഷിക-സാമ്പത്തിക -നയങ്ങളും, കൂത്താളി- മുതുകാട്, കാട്ടാമ്പള്ളി, നൂൽപുഴ പോലുള്ള സോഷ്യലിസ്റ്റുകൾ രാജ്യമെമ്പാടും നയിച്ച ഐതിഹാസിക കർഷക സമരങ്ങളുമാണ് ഭൂപരിഷ്കരണ നിയമമുൾപ്പെടെയുള്ള, നിയമനിർമ്മാണങ്ങൾക്ക് ഹേതുവായതെന്നും .”കൃഷിഭൂമി കൃഷിക്കാരന്, തൊഴിൽശാല തൊഴിലാളിക്ക്, അധികാരം ജനങ്ങൾക്ക് ” എന്ന സോഷ്യലിസ്റ്റ് മുദ്രാവാക്യം ഇന്നും പ്രസക്തമാണെന്നും അവർ പറഞ്ഞു.

മഹിളാജനത നിയോജകമണ്ഡലം പ്രസിഡന്റ്‌ നിഷിത കെ കെ ആദ്യക്ഷത വഹിച്ചു. മഹിളാജനത സംസ്ഥാന പ്രസിഡന്റ്‌ ഒ പി ഷീജ സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരിയും എഴുത്ത്കാരിയുമായ ഡോ.വിദ്യാ വാചസ്പതി കെ പി സുധീര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ എം പി അജിത, മഹിളാജനതാദൾ സംസ്ഥാന ഭാരവാഹികളായ സുജ ബാലുശ്ശേരി, വിമല കളത്തിൽ, പി മോനിഷ, ജീജദാസ്, എം കെ സതി, പി സി നിഷാകുമാരി, രമാദേവി പി, അനിത ചാമക്കലയിൽ, ശ്രീകല സി എം, ബിന്ദു വാസരം, ജിഷ എസ് .ആർ,പ്രീതി സുനിൽ,നിർമല, ശ്രീജ മാവുള്ളാട്ടിൽ, നജ്ല അഷറഫ്, മിനി അശോകൻ, റീജ എ എം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button