ANNOUNCEMENTS
ഹില്‍ ബസാര്‍ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം 15ന്
മൂടാടി ഗ്രാമപഞ്ചായത്തിലെ ഹില്‍ബസാര്‍ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം ഡിസംബര്‍ 15ന് വൈകീട്ട് അഞ്ച് മണിക്ക് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ കെ രാജു നിര്‍വഹിക്കും. ഹില്‍ ബസാറില്‍ നടക്കുന്ന ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേജ് നിര്‍മിച്ചിരിക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി തുടങ്ങിയവര്‍ പങ്കെടുക്കും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Comments