ഹെഡ് പോസ്‌റ്റോഫീസിന് മുൻപിൽ ധര്‍ണ്ണ
കൊയിലാണ്ടി: അന്താരാഷട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോളും അതിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ ദിനംപ്രതി പെട്രോളിൻ്റെയും ഡിസലിൻ്റെയും വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. വില വർദ്ധനവിലെ അധിക നികുതി വരുമാനം കുറയ്ക്കില്ലന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാറും ഇന്ധന കൊള്ളയുടെ പങ്ക് പറ്റുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ പറഞ്ഞു . ദേശീയ തലത്തിൽ ഇന്ധന വിലവർദ്ധനവിനെതിരായി കോൺഗ്രസ്സ് ആരംഭിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ്അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് എം.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.വി.ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ ,കെ .പി പ്രഭാകരൻ, കേളോത്ത് വത്സരാജ്, സുരേഷ് ബാബു മണമൽ എം.കെ സായീഷ്., എം എം ശ്രീധരൻ യു.കെ രാജൻ, പി.വി വേണുഗോപാൽ, റാഷിദ് മുത്താബി, ശിവദാസ് മല്ലികാസ് സംസാരിച്ചു.