ഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര, ഖുർആൻ സംഗമം സംഘടിപ്പിച്ചു
പേരാമ്പ്ര: ദാറുന്നുജും ഓർഫനേജിന് കീഴിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂൾ ഖുർആൻ സംഗമം സംഘടിപ്പിച്ചു. ദാറുന്നു ജും ഓർഫനേജ് സെക്രട്ടറി പി കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഖുർആൻ പണ്ഡിതൻ നൗഷാദ് കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി. ഹെവൻസ് പ്രീസ്കൂൾ സെക്രട്ടറി കെ മുബീർ അധ്യക്ഷനായിരന്നു. ചടങ്ങിൽ വെച്ച് പേരാമ്പ്രയിലും പരിസരത്തുമുള്ള ഖുർആൻ മനപ്പാഠമാക്കിയവരെ ആദരിച്ചു.
ദാറുന്നു ജും ഓർഫനേജ് രക്ഷാധികാരി, വി ടി കുഞ്ഞാലി മാസ്റ്റർ, ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി ടി ഇബ്രാഹിം, ഓർഫനേജ് കമ്മിറ്റി അംഗങ്ങളായ അയ്യപ്പൻകുട്ടി കുഞ്ഞബ്ദുള്ള, ടി അബ്ദുസ്സലാം, എസ് കെ അബ്ദുല്ലത്തീഫ്, കെ മുഹമ്മദ് ഷാഫി, ടി അബൂബക്കർ, എസ് കെ ആയിഷ, മാനേജർ കെ കെഹാരിസ്, പിടിഎ പ്രസിഡണ്ട് ടി വി സിറാജ് എന്നിവർ ഖുർആൻ മനപ്പാഠമാക്കിയവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹെവൻസ് പ്രീ സ്കൂൾ സ്റ്റേറ്റ് കമ്മിറ്റി അംഗം സിറാജ് മാസ്റ്റർ സമാപന പ്രസംഗം നടത്തി. ഹെവൻസ് പ്രീ സ്കൂൾ പ്രിൻസിപ്പൽ കെ നജ്മ സ്വാഗതം പറഞ്ഞു. അഷറഫ് ഖിറാഅത്ത് നടത്തി. എം കെ ലൈല, വി പി ഷമീബ,എൻ റൈഹാനത്ത്, വി പി ബുഷ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.