KOYILANDILOCAL NEWS
ഹെൽത്ത് സെൻ്ററിനായി ക്ഷേത്ര കമ്മിറ്റി സ്ഥലം കൈമാറി
കൊയിലാണ്ടി നഗരസഭ 35ാംവാർഡ് ചെറിയമങ്ങാട് ഹെൽത്ത് സെൻറർ നിർമ്മാണത്തിൻ്റെ ഭാഗമായി ചെറിയമങ്ങാട് ക്ഷേത്രകമ്മിറ്റി നാലു സെൻറ് സ്ഥലം സൗജന്യമായി നഗരസഭയ്ക്ക് കൈമാറി.
ക്ഷേത്ര കമ്മിറ്റിക്കു വേണ്ടി ഉപദേശക ബോർഡ് ചെയർമാൻ വി.പി ശ്രീധരൻ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധാ കിഴക്കേപാട്ടിനു രേഖ കൈമാറി .വാർഡ് കൗൺസിലർ വൈശാഖ് .കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വക്കേറ്റ് കെ.സത്യൻ (വൈസ് ചെയർമാൻ നഗരസഭ )അധ്യക്ഷത വഹിച്ചു.
അജിത്ത് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ഷിജു( സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )വി പി ഇബ്രാഹിംകുട്ടി (പാർട്ടി ലീഡർ ) സുധാകരൻ വി കെ (36 വാർഡ് കൗൺസിലർ )ഗണേശൻ( ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് )എന്നിവർ ആശംസ അറിയിച്ചു. വാർഡ് വികസന കമ്മിറ്റി ചെയർമാൻ കെ പി മണി നന്ദി അറിയിച്ചു.
Comments