ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിനു വിട്ടു
ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിനു വിട്ടു. വിഷയം സർക്കാർ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞാണ് ഹൈക്കോടതി തീരുമാനം സർക്കാരിനു വിട്ടത്. ഹൈക്കോടതിയിൽ മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം 56ൽ നിന്നും 58 വയസ്സായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാരാണ് ഹർജി നൽകിയത്.
സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ 60 വയസ്സാണ് ആണ് വിരമിക്കൽ പ്രായം. കൂടാതെ, പല സർക്കാർ സർവീസുകളിലും വിരമിക്കൽ പ്രായം 60 ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തേ, ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് സർക്കാരിന് അയച്ചിരുന്നു. സ്ഥാപനത്തിന്റെ താൽപര്യം മുൻനിർത്തിയാണ് ശുപാർശ ചീഫ് ജസ്റ്റിസ് അയച്ചതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.