Technology
ഹ്യുണ്ടായിയുടെ പുതിയ ക്രെറ്റ ഓഗസ്റ്റില്‍ പുറത്തിറക്കും; ആദ്യമെത്തുന്നത് ചൈനയില്‍

ഹ്യു ണ്ടായിയുടെ കോംപാക്ട് എസ്‌യുവി മോഡലായ ക്രെറ്റ് തലമുറ മാറ്റത്തിനൊരുങ്ങുന്നതായി മുമ്പ് തന്നെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഷങ്ഹായി ഓട്ടോഷോയില്‍ അവതരിപ്പിച്ച ഈ വാഹനം ഓഗസ്റ്റില്‍ അവതരിപ്പിക്കുമെന്ന് സൂചന.
വിദേശ രാജ്യങ്ങളില്‍ ഐഎക്‌സ്25 എന്ന പേരില്‍ പുറത്തിറക്കുന്ന ഈ വാഹനം ചൈനയിലായിരിക്കും ആദ്യമെത്തിക്കുകയെന്നാണ് വിവരം. 2020 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലൂടെയായിരിക്കും പുതിയ ക്രെറ്റ ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നും സൂചനകളുണ്ട്.
ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍ ഒരുക്കിയിരിക്കുന്നത്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ആദ്യ കാഴ്ചയിലെ മാറ്റം.
ഇത്തവണ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാകുന്നുണ്ടെന്നാണ് സൂചന. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഇതില്‍ ഒരുക്കും.
ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. 2020-ഓടെ ഹ്യുണ്ടായിയുടെ സെഡാന്‍ മോഡലായ വെര്‍ണയിലും ഈ എന്‍ജിന്‍ നല്‍കുമെന്നാണ് വിവരം.
ഇന്ത്യയില്‍ വാരനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെയും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഈ വാഹനം ഒരുക്കുകയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കിയ സെല്‍റ്റോസിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് ക്രെറ്റയ്ക്കും നല്‍കുക.
Comments