11 കോടി രൂപയുടെ മയക്കുമരുന്ന്. എത്തിച്ചത് ചെന്നൈയിൽ നിന്ന്
മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ അഞ്ചംഗ സംഘം കേരളത്തിലേക്ക് വലിയ അളവില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി എക്സൈസ് അന്വേഷക സംഘം. ചെന്നൈയില്‍ നിന്നാണ് ഇവ എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവരിൽ നിന്നും കണ്ടെത്തിയ മയക്കുമരുന്ന് 11 കോടി രൂപ വിപണിവില വരുന്നതാണ്.
മയക്കുമരുന്ന് എത്തിക്കുന്നതിനായി മൂന്ന് തവണ പ്രതികള്‍ ചെന്നൈയില്‍ പോയിരുന്നു. കൊച്ചിയിലെ ഇടനിലക്കാര്‍ വഴിയാണ് വില്‍ക്കുന്നത്. ഇതിന് സഹായിക്കുന്ന ഒരാളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ്.
അഞ്ചംഗ സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എക്സൈസ് കോടതിയെ സമീപിച്ചിട്ടുണ്ട്. 24 നാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ ദിവസമാണ് കാക്കനാട്ടെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് അഞ്ചംഗ സംഘത്തെ പിടികൂടിയത്. എക്സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിക്കുന്ന കാറിലും താമസസ്ഥലത്തുമായി നടത്തിയ റെയ്ഡിലാണ് ഒന്നേകാല്‍ കിലോ ഐഡിഎംഎ കണ്ടെത്തിയത്.