KOYILANDILOCAL NEWS
കിണറ്റിൽ വീണ യുവതിയെ രക്ഷിച്ച വിദ്യാർഥിക്ക് പൊലീസ് ആദരം

കിണറിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ യുവാവിന് കൊയിലാണ്ടി പോലീസിൻ്റെയും നാട്ടുകാരുടെയും ആദരം. വീട്ടിലെ കിണറ്റിൽ വഴുതി വീണ യുവതിയെ രക്ഷിച്ച കുറുവങ്ങാട് കുന്നപ്പാണ്ടി താഴെ കുനിയിൽ ഹരിദാസൻ്റെയും റീനയുടെയും മകനായ കെ.കെ ഹരികൃഷ്ണനാണ് ആദരം. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് മുതിർന്ന ഹരികൃഷണൻ രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ ജീവൻ രക്ഷിച്ചു.
പൊയിൽക്കാവ് ഹൈസ്കൂളിലെ എസ്.പി.സി. സീനിയർ കേഡറ്റായിരുന്നു ഹരികൃഷ്ണൻ. കൊയിലാണ്ടി പോലീസ്സ് ഇൻസ്പക്ടർ എൻ.സുനിൽ കുമാർ ,എസ്.ഐ.I – ശ്രീജേഷ് ,ബാബു. പി. ആർ. ഒ.മുനീർ എന്നിവർ സംസാരിച്ചു
ടി. സി., സുലൈമാൻ, എ.എസ്.ഐ.ശിവദാസൻ, സി.പി.ഒ. അഭിജിത്ത്, സുരേഷ്, ശ്രീലത എന്നിവർ പങ്കെടുത്തു.
Comments