CALICUT
പാചക വാതകത്തിന് 76 രൂപ കൂട്ടി ; കേരളത്തിൽ വില 676 രൂപ

പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 76 രൂപയാണ് വർധിപ്പിച്ചത്. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കേരളത്തിൽ 676 രൂപയാകും.
തുടർച്ചയായി മൂന്നാം മാസമാണ് വില കൂട്ടുന്നത്. പുതുക്കിയ വില വെള്ളിയാഴ്‌ച പ്രാബല്യത്തിൽ വന്നു. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടർ വർധിപ്പിച്ച വില നൽകി വാങ്ങണം. അധിക തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. മൂന്നു മാസത്തിലെ ഏറ്റവും വലിയ വർധനയാണിത്. ഒക്‌ടോബറിൽ 15 രൂപയും സെപ്‌തംബറിൽ 15.50 രൂപയും വർധിപ്പിച്ചു.
Comments