CRIME
17കാരി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയില്‍
കണ്ണൂരിൽ 17കാരി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയില്‍. ഇരിട്ടിയിലാണ് 17കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പീഡനത്തിനിരയാക്കിയ മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53 ) പിടിയിലായത്.
പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Comments