2019ലെ ദേശിയ ധീരത അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹമ്മദ് മുഹ്സിന്റെ കുടുബത്തിന് സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിന്റ ആദരം
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ ദേശീയ ധീരതാ അവാര്‍ഡ് മരണാനന്തര ബഹുമതിയായി ലഭിച്ച സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിയായിരുന്ന മുഹ്‌സിന്റെ ഫോട്ടോ ബഹു.എം: പി. കെ.മുരളീധരന്‍ അനാഛാദനം ചെയ്തു. കടലില്‍ അപകടത്തില്‍പ്പെട്ട തന്റെ സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടയിലാണ് മുഹസിന് ജീവന്‍ നഷ്ടപ്പെട്ടത്. മുഹസിന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ കലാകായിക ശാസ്ത്രമേളകളില്‍ സംസ്ഥാന തലത്തില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് വി.വി സുരേഷ് അധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ പി.ശ്യാമള സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ഇ.കെ സുരേഷ് ബാബു, പ്രസീത ആളങ്ങാരി, വി.എം സജിത്ത്, മിനി പുത്തന്‍പുരയില്‍, ടി.സതീഷ് ബാബു, മുഹമ്മദ് ജയ് സല്‍, ആര്‍.എസ് രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീജിത്ത് വിയ്യൂര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ മാജിക് അവതരിപ്പിച്ചു. മികച്ച ശാസ്ത്ര വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട സി.കെ.ജി.എം.എച്ച്.എസ്.എസ് ന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ‘സി.കെ.ജി മിത്രങ്ങള്‍ ഒരു വട്ടം കൂടി’ യുടെ ഉപഹാരം രവി നവരാഗ് പ്രിന്‍സിപ്പല്‍ക്ക് കൈമാറി.