നടുവത്തൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി

നടുവത്തൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. വളയം സ്വദേശിനിയായ  ആര്യ (24) യെ കൊയിലാണ്ടി നടുവത്തുരിലെ പെരുവശ്ശേരി വീട്ടിൽ നിന്നും രണ്ടര വയസ്സുള്ള മകനെയും കൂട്ടി പോയതിൽ പിന്നെ കാണാനില്ലെന്നാണ് പരാതി.  

ഇരുപത് വയസുള്ള അഭിഷേക് ചക്കിയാം കുന്നത്ത് ഹൗസ് കാടാമ്പുഴ മേൽമുറി മലപ്പുറം ഇയാളൊടൊപ്പമാണ് പോയതെന്ന് അന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

ഇവരെ കുറിച്ച് വല്ല വിവരവും ലഭിച്ചാൽ കൊയിലാണ്ടി എസ്.എച്ച്.ഒ.9497987193, സബ്ബ് ഇൻസ്പക്ടർ 9497980796, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ0496-2620236 എന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

Comments
error: Content is protected !!