കിലോയ്ക്ക് 25 രൂപ നിരക്കിൽ കേന്ദ്രത്തിന്‍റെ ഭാരത് അരി വിപണിയിലേക്ക്

ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാൽ എന്നിവയ്ക്ക് പിന്നാലെ കിലോയ്ക്ക് 25 രൂപയ്ക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിയേക്കും. അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സർക്കാരിന് പ്രധാന പ്രശ്നമാണ് ധാന്യങ്ങളുടെ വില ഉയരുന്നത്. സർക്കാർ ഇതിനകം തന്നെ ആട്ടയും പയർവർ​ഗവും ഈ ബ്രാൻഡിന് കീഴിൽ വിൽക്കുന്നുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എഫ് സി ഐ) നടത്തിയ ഇ ലേലം വഴി ഓപ്പൺ മാർക്കറ്റിൽ ഓഫ് ലോഡ് ചെയ്യുന്ന തുക വ‍ർദ്ധിപ്പിച്ച് ​ഗോതമ്പ് വില ഉയരുന്നത് നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ അരിയുടെ കാര്യത്തിൽ സാധിച്ചിരുന്നില്ല.

Comments
error: Content is protected !!