DISTRICT NEWS
കോഴിക്കോട് ജില്ലയിൽ ഇന്ന് 33 പേർ കോവിഡ് പോസിറ്റീവ്
ജില്ലയിൽ ഇന്ന് 33 കോവിഡ് പോസിറ്റീവ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 32 പേർക്കും കേരളത്തിന് പുറത്ത് നിന്ന് വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,253 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 35 പേർകൂടി രോഗമുക്തി നേടി.
Comments