കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ടീച്ചിംഗ് പ്രാക്ടീസ് – പ്രാക്ടിക്കല്‍
ബി.പി.എഡ്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2021 പരീക്ഷയുടെയും ടീച്ചിംഗ് പ്രാക്ടീസ് – പ്രാക്ടിക്കല്‍ ജൂണ്‍-2 ന് തുടങ്ങും വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍. പി.ആര്. 707/2022
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 30, 31 തീയതികളില്‍ നടക്കും. പി.ആര്. 708/2022
പരീക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ് സ്പെഷ്യല്‍ പരീക്ഷ ഡിസംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കൊപ്പം ജൂണ്‍ 7-ന് തുടങ്ങും.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്പെഷ്യല്‍ പരീക്ഷകളും ജൂണ്‍ 8-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്പെഷ്യല്‍ പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കൊപ്പം ജൂണ്‍ 7-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 13-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 7-ന് തുടങ്ങും.
പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 സപ്ലിമന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 13-ന് തുടങ്ങും. പി.ആര്. 709/2022
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഹിന്ദി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ജൂണ്‍ 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മെയ് 30 മുതല്‍ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പി.ആര്. 710/2022