LOCAL NEWS
കർഷക ദിനം ;കാർഷിക സംസ്കാരത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിന് നേതൃത്വം നൽകിയ ആമ്പിലേരി കർഷക കൂട്ടായ്മ
നമ്മുടെ ഗ്രാമത്തിൻ്റെ കാർഷിക സംസ്കാരത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിന് നേതൃത്വം നൽകിയ ആമ്പിലേരി കർഷക കൂട്ടായ്മയുടെ അമരക്കാരായ എം.സുരേന്ദ്രൻ നമ്പീശൻ, പി.കെ.അൻസാരി മാസ്റ്റർ തുടങ്ങിയവരെ കർഷക ദിനത്തിൽ ഹെഡ്മാസ്റ്റർ പി.ജി രാജീവ് ആദരിച്ചു. മുരളി മാസ്റ്റർ നാടൻ പാട്ടുകളുടെ ആവിഷ്ക്കാരം നിർവ്വഹിച്ചു.കെ.എം.അസീസ് മാസ്റ്റർ സ്വാഗതമാശംസിച്ച ചടങ്ങിൽപി-ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ , മുരളീധരൻ.ഇ.എം, ഗീത ടീച്ചർ, ശ്രുതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
കാർഷിക ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അൻസാരി മാസ്റ്ററും, സുരേന്ദ്രൻ നമ്പീശനും വിശദമായി ബികെനായര്‍ മെമ്മോറിയല്‍ യു.പി സ്കൂള്‍ നിടുംമ്പൊഴില്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
Comments