CALICUTDISTRICT NEWS
പ്രിയ പ്രസാധകന് കോഴിക്കോടിന്റെ വിട
കോഴിക്കോട് :മലയാള പ്രസാധനരംഗത്തെ കാരണവരായ എൻ ഇ ബാലകൃഷ്‌ണമാരാർക്ക് കോഴിക്കോടിന്റെ അന്ത്യാഞ്ജലി. മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ആയിരക്കണക്കിന് സാഹിത്യകൃതികൾക്ക് പുസ്‌തക രൂപം നൽകിയ കോഴിക്കോടിന്റെ പ്രിയ പ്രസാധകന് നഗരം നൽകിയത് ഹൃദ്യമായ യാത്രാമൊഴി. ടിബിഎസിലൂടെയും പൂർണ പബ്ലിക്കേഷൻസിലൂടെയും സാഹിത്യ–-സാംസ്‌കാരിക–-വിദ്യാഭ്യാസമേഖലകളിൽ പകരംവെയ്‌ക്കാനില്ലാത്ത സംഭാവനകൾ നൽകിയ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സാമൂഹ്യ–-രാഷ്‌ട്രീയ–-സാംസ്കാരിക രംഗത്തെ നിരവധി പേരെത്തി.
പത്രവിൽപ്പനയിലൂടെ പുസ്‌തകവിൽപ്പനയിലേക്ക് കടന്ന മാരാർ ചരിത്രനഗരിയായ കോഴിക്കോടിനെ വായനയോട് ചേർത്തുനിർത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്. ശനിയാഴ്‌ച പകൽ മൂന്നരവരെ പുതിയറ ‘ദീപം’ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം വൈകിട്ട് നാലിന് മാവൂർ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
Comments