500 കോടി രൂപ കുടിശ്ശിക; സപ്ലൈക്കോ ടെൻഡറിൽ വിതരണക്കാർ ആരും പങ്കെടുത്തില്ല

തിരുവനന്തപുരം: സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ 29ാം തിയതി നടന്ന ടെൻഡറിൽ വിതരണക്കാർ ആരും പങ്കെടുത്തില്ല. സബ്സിഡി ഉത്പന്നങ്ങൾ അടക്കം 40 ഇനങ്ങൾക്കായിരുന്നു ടെൻഡർ ക്ഷണിച്ചത്. വിതരണക്കാർക്ക് മാത്രം സപ്ലൈക്കോ കുടിശ്ശികയായി 500 കോടി രൂപയാണ് നൽകാനുള്ളത്.  ഇനിയും കുടിശ്ശിക തീർത്തില്ലെങ്കിൽ ടെൻഡറിൽ പങ്കെടുക്കില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി.ടെൻഡർ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ഉത്പന്നങ്ങൾ സ്റ്റോറുകളിൽ എത്തിയിരുന്നു. അടുത്തയാഴ്ച വീണ്ടും ടെൻഡർ ക്ഷണിക്കാൻ സപ്ലൈക്കോ തീരുമാനിച്ചിട്ടുണ്ട്. ശബരി ഉത്പന്നങ്ങളും പാക്ക്ഡ് ഉത്പന്നങ്ങളും മാത്രമാണ് സപ്ലൈക്കോ സ്റ്റോറുകളില്‍ ഇപ്പോൾ സ്റ്റോക്കുള്ളത്.

അതേസമയം സഹകരണവകുപ്പിന് കീഴിലുള്ള മാവേലി സ്റ്റോറുകൾ  മാറ്റാൻ ഒരുങ്ങുകയാണ്. കച്ചവടം കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ്  ആലോചന. സെല്‍ഫ് സർവീസ് രീതിയിലേക്കും മാറാനും  തീരുമാനം ഉണ്ട്. സൂപ്പർ മാർക്കറ്റ് മാതൃകയിൽ വില്‍പ്പന ശാലകള്‍ പുനർവിന്യസിക്കും. കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിലെ  വില്പന 30 ശതമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Comments
error: Content is protected !!