കേന്ദ്ര സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ
കേന്ദ്ര സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിലെ കെ പി രോഹിണി നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോ സെക്രട്ടറി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.ടി വി ഗിരിജ, പി ഗീതാദേവി, ഷീബ മലയിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.കെ സതീദേവി രക്തസാക്ഷി പ്രമേയവും കെ എം ‘ സുനിത അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ബിന്ദു സോമൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മറ്റിയംഗം എംകെ ഗീത സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം എം ലക്ഷ്മി, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ പി ചന്ദ്രിക, സതി കിഴക്കയിൽ, കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ അനിൽ പറമ്പത്ത് സ്വാഗതം പറഞ്ഞു.
തൊഴിലുറപ്പു പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കാനും തെരുവുനായകളുടെ വ്യാപനത്തിനെതിരെ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.പുതിയ ഭാരവാഹികളായി കെ എം സുനിത: പ്രസിഡൻ്റ്, ഇ സിന്ധു, കെ സുമ, സി എം ജിഷ :വൈസ് പ്രസിഡൻ്റുമാർ ബിന്ദു സോമൻ: സെക്രട്ടറി, എ കെ ലീന, കെ സതീദേവി, പി ശൈലജ :ജോ സെക്രട്ടറി, സി ടി ബിന്ദു: ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.തിങ്കളാഴ്‌ച വൈകീട്ട് 4ന് ചെങ്ങോട്ടുകാവ് ടൗണിലെ ജോസഫൈൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.