കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 7 പേര്‍. ഏറ്റവും ഒടുവിലെ സംഭവമാണ് ഇന്നലെ കടുവയുടെ പാതിഭക്ഷിച്ചനിലയില്‍ കാണപ്പെട്ട പ്രജീഷ്. 2015 ഫെബ്രുവരി പത്തിന് നൂല്‍പ്പുഴ പഞ്ചായത്തിലെ മുക്കുത്തികുന്ന് സുന്ദരത്ത് ഭാസ്‌ക്കരനെ(55)യും, അതേവര്‍ഷം ജൂലൈയില്‍ കുറിച്യാട് വനഗ്രാമത്തില്‍ ഗോത്രയുവാവ് ബാബുരാജിനെയും(23) കടുവ കൊന്നുഭക്ഷിച്ചു. നവംബറില്‍ തോല്‍പ്പെട്ടി റെയിഞ്ചിലെ വനംവകുപ്പ് വാച്ചര്‍ കക്കേരി കോളനിയിലെ ബസവ(44) കൊല്ലപ്പെട്ടു. 2019 ഡിസംബര്‍ 24ന് കാട്ടില്‍ വിറക് ശേഖരിക്കാന്‍പോയ നൂല്‍പ്പുഴ വടക്കനാട് പച്ചാടി കോളനിയിലെ ജഡയനെ(മാസ്തി-66) ഇപ്പോഴത്തെ അനിമല്‍ ഹോസ്‌പെയ്‌സ് സെന്ററിനുസമീപത്തുവെച്ച് കടുവ കൊന്നു ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് 2020 ജൂണ്‍ 16ന് മുളങ്കൂമ്പെടുക്കാന്‍ കാട്ടില്‍പോയ പുല്‍പ്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാറിനെ(24) കൊന്നുതിന്നു. പിന്നീട് ഈ വാര്‍ഷമാദ്യം ജനുവരി 12ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരിയില്‍ പള്ളിപ്പുറത്ത് തോമസ് (സലു-52) എന്നയാളും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു
.