KOYILANDILOCAL NEWS
ഗ്യാസ് ടാങ്കർ ലോറി സ്വകാര്യ ബസ്സിലിടിച്ചു
കൊയിലാണ്ടി: ദേശീയ പാതയിൽ പൂക്കാട്ടാ ടൗണിൽ ഇന്ധനം കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി സ്വകാര്യ ബസ്സിലിടിച്ചു.ഇന്നു കാലത്ത് 10.25 ഓടെയായിരുന്നു അപകടം.മംഗലാപുരത്തു നിന്നും ‘പാലക്കേട്ടേക്ക് പാചകഗ്യാസുമായി പോവുകയായിരുന്നു ടാങ്കർ ലോറി ‘കൊയിലാണ്ടിയിൽ നിന്നും കോഴിക്കോടെക്ക് പോവുകയായിരുന്ന അനഘ ബസ്സിലിടിക്കുകയായിരുന്നു. പൂക്കാട് ബസ് സ്റ്റോപ്പിൽ നിർത്തിയതായിരുന്നു ബസ് ഇടിയുടെ ആഘാതത്തിൽ 100 മീറ്റർ മുന്നോട്ട് ബസ്സ് നീങ്ങി പോയി. കൊയിലാണ്ടി പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.
Comments