CRIME
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം 55 കാരനെ തെരയുന്നു
കൊയിലാണ്ടി: പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമം കേസിൽ മധ്യവയസ്കനെ തെരയുന്നു .തിക്കോടി സ്വദേശിയും, ഇപ്പോൾ ചെരണ്ടത്തൂരിൽ താമസിക്കുന്ന വടക്കെ കണ്ടി ആറ്റക്കോയ തങ്ങൾ 55 നെതിരെയാണ് പരാതി. ജൂൺ മാസം 15 ന് പെൺകുട്ടി വീടിനു മുന്നിൽ നിൽക്കുമ്പോളാണ് പീഡിപ്പിക്കാൻശ്രമിച്ചത് . ബന്ധുക്കൾ ബാലവകാശ കമ്മിഷന് പരാതി നൽകിയതിനെതുടർന്ന് പയ്യോളി പോലീസിൽ വിവരമറിയിക്കുകയും, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ.ഹരിദാസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ കേസ് ഒത്തുതീർപ്പാക്കാനായി ചെരണ്ടത്തുരിലെ ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി മായൻ്റ ബന്ധുവും, കുട്ടിയുടെ അമ്മാവനും മറ്റ് ചിലരും ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കേസെടുത്തെക്കുമെന്ന് പോലീസ് അറിയിച്ചു.പ്രതി ആറ്റകോയ തങ്ങൾക്കായുള്ള ആന്വേഷണം ഊർജിതമാക്കിയതായി ആർ.ഹരിദാസ് പറഞ്ഞു
Comments