KERALA
പൊലീസിന് മജിസ്റ്റീരിയല്‍ പദവി; സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി
പൊലീസിന് മജിസ്റ്റീരിയല്‍ പദവി നല്കുന്നതില് നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. പൊലീസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പൊലീസ് കമ്മീഷണറേറ്റ് രൂപീകരിക്കുക എന്നത് യു.ഡി.എഫ് കാലത്താണെന്നും പിണറായി പറഞ്ഞു.വിടി ബല്‍റാം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി.
Comments