KOYILANDI
ജനാധിപത്യ ധ്വംസനം രാഷ്ട്ര പുരോഗതിക്ക് തടസ്സം
കൊയിലാണ്ടി : ജനാധിപത്യത്തിന് ഭീഷണി നേരിടുന്നത് വര്‍ത്തമാന കാല ഇന്ത്യയുടെ വികസനത്തെ തടസ്സപ്പെടുത്തുമെന്നും ലോക രാഷ്ടങ്ങളുടെ ഇടയില്‍ അവ മതിപ്പ് ഉളവാക്കുമെന്നും ബഹു ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. എ.സി ഷണ്മുഖദാസ് പഠന കേന്ദ്രം ഓഫീസ് കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷാ പഠനങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും പറന കേന്ദ്രത്തിന്റെ മുഖ്യ പഠന വിഷയമാക്കണമെന്ന് പ്രസിദ്ധ ചരിത്രകാരന് ഡോ: എം.ആര് രാഘവ വാര്യര്‍ മുഖ്യ പ്രഭാഷണത്തില്പറഞ്ഞു. ചടങ്ങില്‍ ചേനോത്ത് ഭാസ്കരന് അധ്യക്ഷത വഹിച്ചു. എം. ആലിക്കോയ , പ്രഫ: ജോബ് കാട്ടൂര്‍, എം. ശിവശങ്കരന് ,മുക്കം മുഹമ്മദ്, പി. ചാത്തപ്പന് മാസ്റ്റര്‍, കെ.ടി.എം കോയ , ഇ.എസ് രാജന്, സി.രമേശന് , കെ.കെ.ശ്രീഷു , ബാലന് പത്താലത്ത് എന്നിവര്‍ സംസാരിച്ചു.
Comments