KOYILANDI
കുററിയുള്ളതില്‍ മീത്തല്‍ റോഡ് ഉല്‍ഘാടനം ചെയ്തു.
കൊയിലാണ്ടി :മേപ്പയ്യൂര്‍ പഞ്ചായത്ത് കൊഴുക്കല്ലൂരിലെ കുറ്റിയുള്ളതില്‍ മീത്തല്‍ കായലാട്ട് കുന്ന് റോഡ് ഉല്‍ഘാടനം ചെയ്തു. കായലാട്ട് ഭാഗത്ത് നിന്ന് നരക്കോട്ട് – കൊയിലാണ്ടി ഭാഗത്തേക്ക് എത്താന്‍ എളുപ്പവഴിയാണിത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മെമ്പര്‍ മിനി അശോകന്‍ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വാര്‍ഡ് വികസന സമതി കണ്‍വീനര്‍ കെ.എം.ബാലന്‍, അശ്വന്‍ ലാല്‍, സജ്ഞയ് കൊഴുക്കല്ലൂര്‍, ടി.എന്‍. അമ്മത് സി.കെ.ജലീല്‍, കെ.ടി.രമ, വി.പി.പ്രവീണ്‍, ലബീബ് അഷറഫ്. പ്രസംഗിച്ചു.
Comments