കേരളത്തില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി
കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയെന്നു റിപോർട്ടുകൾ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ നിലവിൽ കൂടുതലുള്ളത് കേരളത്തിലാണ്.
മറ്റു ദക്ഷിണേന്തേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ പത്തിരട്ടിയാണ് കേരളത്തിലെ കണക്കുകൾ. കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. എറണാകുളത്താണ് സ്ഥിതി കൂടുതൽ രൂക്ഷം . 72,891 പേര്‍ ചികിത്സയിലുണ്ട്. ഒന്നര മാസത്തിലേറെയായി ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും, കോവിഡ് ബാധിതരായി ചികില്‍സയിലുള്ളവരുടെ എണ്ണവും രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍.
കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടിപിആർ 10.5 ആണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48. ദേശീയ ശരാശരി 1.9 ആണ്.
കണക്കുകൾ പ്രകാരം ഒന്നരമാസത്തിനു ശേഷമാണ് ടിപിആർ 12 നു മുകളിലെത്തുന്നത്. ആദ്യ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തു മാറ്റിയതോടെ രോഗവ്യാപനം പിടിച്ചു നിർത്താനാവാത്ത അവസ്ഥയിലാണ്.