KOYILANDILOCAL NEWS

കൊയിലാണ്ടിയില്‍ മൂന്ന് കടകളില്‍ മോഷണം. നൈറ്റ് പെട്രോള്‍ ശക്തമാക്കണം വ്യാപാരികള്‍ക്ക് ആശങ്ക

കൊയിലാണ്ടി :കൊയിലാണ്ടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം പതിവാകുന്നു. പഴയ ആര്‍.ടി.ഒ ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത.് ടയര്‍ വേള്‍ഡ് (MRF.ഷോറൂം )ടോപ് മോസ്റ്റ് ഫര്‍ണിച്ചര്‍,വി .ടി .എസ് .വെജിറ്റബിള്‍ എന്നീ ഷോപ്പുകളിലാണ് കള്ളന്‍ കയറിയത് .ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്തു കടന്നത്. എസ്.ഐ എ.യൂ .ജയപ്രകാശിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തുടര്‍നടപടികള്‍ ആരംഭിച്ചു.
മോഷണശ്രമം പതിവാകുന്നതില്‍ വ്യാപാരികള്‍ ആശങ്ക രേഖപ്പെടുത്തി. പോലീസിന്റെ രാത്രികാല നൈറ്റ് പെട്രോള്‍ ശക്ത മാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു .യൂണിറ്റ് പ്രസിഡന്റ് കെ .എം .രാജീവന്‍ അധ്യക്ഷം വഹിച്ചു .ജനറല്‍ സെക്രട്ടറി ടി .പി .ഇസ്മായില്‍, ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ, വൈസ് പ്രസിഡന്റ്മാരായ എം .ശശീന്ദ്രന്‍, റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ്സ, ജെ .കെ .ഹാഷിം, ടി .പി .ഷഹീര്‍ സെക്രട്ടറിമാരായ ടി .എ .സലാം, ഗിരീഷ് ഗിരികല, പി .ഷബീര്‍, വി.പി .ബഷീര്‍,സി .വി .മുജീബ്, എ .കെ .ഡി .എ .പ്രസിഡന്റ് സി .കെ .ലാലു ശിഹാബ്, പ്രബീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button