KOYILANDILOCAL NEWS

വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന വിയ്യൂര്‍ വായനശാലയുടെ നവീകരിച്ച കെട്ടിടവും ഇ.എം.എസ് ഓഡിറ്റോറിയവും ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നവീകരിച്ച കെട്ടിടം കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ വി.ആര്‍.സുധീഷ് മുഖ്യാതിഥിയായിരുന്നു.

നഗരസഭ സ്ഥിരംസമിതി അധ്യക്ഷ നിജില പറവക്കൊടി, നഗരസഭാംഗങ്ങളായ രമേശന്‍ വലിയാട്ടില്‍, ലിന്‍സി മരക്കാട്ടുപുറത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.വേണു, മോഹനന്‍ നടുവത്തൂര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ സി.ചന്ദ്രന്‍, വായനശാല സെക്രട്ടറി ടി.അജിത്ത്, പ്രസിഡന്റ് ടി.പ്രസന്ന, സി.ബാലന്‍ നായര്‍, എന്‍.കെ.ഭാസ്‌കരന്‍, പി.കെ.വിശ്വനാഥന്‍, സുനില്‍ വിയ്യൂര്‍, ഗംഗാധരന്‍, ടി.ധര്‍മ്മന്‍ എന്നിവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button