CALICUTDISTRICT NEWS

ഇനി പുസ്തകം വായിക്കേണ്ട, കേട്ടുപഠിക്കാം കാഴ്ചാപരിമിതിയുള്ള കുട്ടികള്‍ക്ക് ശബ്ദപാഠങ്ങളൊരുക്കി എസ്.എസ്.കെ.


കോഴിക്കോട്‌:  കാഴ്ച പരിമിതിമൂലം വായിക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്കു വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ശബ്ദപാഠങ്ങള്‍ തയ്യാറാക്കുന്നു. നടക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ദിവസമായി നടന്ന ശില്പശാലയില്‍ ശബ്ദപാഠങ്ങള്‍ തയ്യാറാക്കുന്ന പ്രവര്‍ ത്തനങ്ങള്‍ക്ക് തുടക്കമായി.  അടുത്ത അധ്യയനവര്‍ഷം മുതല്‍ ശബ്ദപാഠങ്ങള്‍ ലഭ്യമാക്കാനാണ് എസ്.എസ്.കെ. ഉദ്ദേശിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഷൂജ എസ്.വൈ. പറഞ്ഞു.

ഓരോ ജില്ലയിലെയും ഇന്‍ക്ലൂസീവ് എജ്യുക്കേഷന്റെ ചുമതലയുള്ള പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിലാണ് തുടര്‍പരിപാടികള്‍ സംഘടിപ്പിക്കുക. ആദ്യ ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്കും ശബ്ദപാഠ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. സങ്കേതികത്തികവ് ഉറപ്പുവരുത്തി നിര്‍മിക്കുന്ന ശബ്ദപാഠങ്ങള്‍ സമഗ്രശിക്ഷാ സൈറ്റ് വഴിയാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കുക.

സ്വാഭാവികമായ അന്തരീക്ഷത്തില്‍, പാഠങ്ങളുടെ വൈകാരികത നിലനിര്‍ ത്തിക്കൊാണ് ശബ്ദ
പാഠങ്ങള്‍ തയ്യാറാക്കുകയെന്നും കാഴ്ചപരിമിതിയുള്ള കുട്ടികളെ സവിശേഷമായി പരിഗണിക്കുന്ന ഈ
പദ്ധതി മറ്റ് ഭിന്നശേഷി കുട്ടികള്‍ക്കുകൂടി ഉപകാരപ്പെ ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.എസ്.
കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ. അബ്ദുള്‍ഹക്കീം പറഞ്ഞു. ഭിന്നശേഷി മേഖലയിലെ വിദ്യാഭ്യാസ വിദഗ്ധനായ ജി രവി നേതൃത്വം നല്‍കിയ ശില്പശാലയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.
ഡോ.അനില്‍കുമാര്‍ എ.കെ., അനൂപ് കുമാര്‍ എം. എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ.് വൈ.ഷൂജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എ കെ. അബ്ദുള്‍ ഹക്കീം അധ്യക്ഷനായ ചടങ്ങില്‍ നടക്കാവ് ഹൈസ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ജയകൃഷ്ണന്‍. കെ മുഖ്യാതിഥിയായിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button