KOYILANDIMAIN HEADLINES
ഗതാഗത കുരുക്കിൽ കൊയിലാണ്ടി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീണ്ടും ഗതാഗതകുരുക്ക് . മണിക്കൂറുകളോളമാണ് നഗരത്തില്‍ കുരുക്ക്. ഇതില്‍ ഏറ്റവും വലയുന്നത് ആംബുലന്‍സുകാരും, ഫയര്‍ യൂണിറ്റെല്ലാമാണ്. 10 മിനിട്ട് കൊണ്ട് കൊയിലാണ്ടി കടക്കാവുന്ന ദൂരം ഒരു മണിക്കൂറിലധികമാണ് കഴിഞ്ഞ ദിവസം എടുക്കേണ്ടി വന്നത്. നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുകയാണ് ഇവരുടെ അദ്ധ്വാനം വെറുതെയാവുകയാണ്.
കാലത്ത് തുടങ്ങുന്ന ഗതാഗത തടസ്സം രാത്രിയിലും തുടരുന്നതും പതിവാണ്. പരിഹാരത്തിനായി നിരവധി നിര്‍ദ്ദേശങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. ഈ ദുരിതത്തിനു ഇനി എന്നാണ് പരിഹാരമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
Comments