കോവിഡ് പ്രതിസന്ധി. സൈനിക ശക്തി ഉപയോഗിക്കണം ഡോ. ഫാഉചി
സമ്പൂർണ്ണ അടച്ചിടൽ തന്നെ പരിഹാരം
വാക്സിൻ ലഭ്യത ഉറപ്പാക്കണം
അഭിമുഖം പ്രസക്ത ഭാഗങ്ങൾ. ഡോ. ആൻ്റണി ഫഉചി
ഏതാനും ആഴ്ച്ചകള്‍ രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോയാല്‍ മാത്രമേ കൊവിഡിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന്‌ല പ്രസിദ്ധ അമേരിക്കന്‍ ആരോഗ്യവിദഗ്്ധന്‍ ഡോ. ആന്റണി ഫൗച്ചി. ഇന്ത്യന്‍ എ്ക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഫൗച്ചി ഇക്കാര്യം പറഞ്ഞത്.
ഒരു രാജ്യവും സ്വയം പൂട്ടിയിടാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഏതാനും ആഴ്ചകള്‍ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കൊവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ സ്ഥിതിയെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് തോന്നുന്നു. ഇതുപോലെ ഒരു സാഹചര്യമുണ്ടാകുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്. കേന്ദ്രതലത്തില്‍ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് നമ്മൾ കരുതിപ്പോവും’. മരണാസന്നരായ അവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് വേണ്ടി ഓക്‌സിജന്‍ സിലിണ്ടറുകള്‍ തേടി തെരുവില്‍ ജനങ്ങള്‍ പരിഭ്രാന്തരായി ഒടുന്ന കാഴ്ച്ച സി.എന്‍.എന്‍ വഴി ത കണ്ടു….
ബൈഡന്‍ അഡ്മിനിസ്ട്രേഷന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ആണ് ഡോ. ഫൗച്ചി. ഇതിനു മുമ്പുള്ള ഏഴു പ്രസിഡന്റുമാര്‍ക്കും ഉപദേശം നല്‍കിയ പ്രവര്‍ത്തിപരിചയവും അദ്ദേഹത്തിനുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക ദളങ്ങളെയും ഫലപ്രദമായി നിയോഗിക്കാവുന്നതാണ് എന്ന് ഡോ. ഫൗച്ചി അഭിപ്രായപ്പെട്ടു. വാക്‌സീന്‍ വിതരണം, താത്കാലിക ആശുപത്രികളുടെ നിര്‍മാണം തുടങ്ങി പലതിലും സൈന്യം പ്രയോജനപ്പെടും. ഇതും ഒരു യുദ്ധമാണ്. വൈറസാണ് നമ്മുടെ ശത്രു. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ വേണം നമ്മുടെ കൊവിഡ് പോരാട്ടങ്ങള്‍ മുന്നോട്ടു നീക്കാന്‍.
ചൈന പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ചെയ്ത പോലെ താത്കാലിക എമര്‍ജന്‍സി യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റിയും ഇന്ത്യക്ക് ചിന്തിക്കാവുന്നതാണ് എന്ന് ഡോ. ഫൗച്ചി പറഞ്ഞു. ഈ യൂണിറ്റുകള്‍ വിദൂര സ്ഥലങ്ങളില്‍ ആശുപത്രികള്‍ പോലെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാവുന്നതാണ്.
നിലവില്‍ ഇന്ത്യയിലെ രണ്ടു ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്റെ സംരക്ഷണം നേടിയിട്ടുള്ളൂ. രണ്ടു വാക്‌സിനും എടുത്തവരുടെ എണ്ണമാണിത്. ഏഴു ശതമാനം പേര്‍ ഒരു വാക്‌സിനെങ്കിലും എടുത്തവരാണ്.ഇത് വളരെ കുറവാണ്, ആശങ്കാജനകമാണ്. ഇന്ത്യ എത്രയും പെട്ടെന്ന് ശേഷിക്കുന്നവരെ കൂടി വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ട്.
ഈ ദുഷ്‌കരമായ സാഹചര്യത്തെ അതിജീവിക്കാന്‍ ഒത്തുചേര്‍ന്നു പരിശ്രമിക്കണം എന്നും ഇന്ത്യയിലെ ജനങ്ങളോട് അദ്ദേഹം പറഞ്ഞു.