KERALAMAIN HEADLINES

സ്കൂൾ പ്രവേശനം തുടങ്ങി

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും.

വിദ്യാഭ്യാസ അവകാശ നിയപ്രകാരം എട്ടു വരെയുള്ള എല്ലാ ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും.  ഫോണ്‍മുഖേനയും രക്ഷിതാക്കളെ വിളിച്ച് വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. അനുബന്ധരേഖകളും മറ്റ് വിശദാംശങ്ങളും ലോക്ഡൗണ്‍ പിന്‍ലിച്ചശേഷം സ്‌കൂളുകളിലെത്തിച്ചാല്‍ മതി. ലോക് ഡൗണ്‍ പിന്‍ലവിച്ചശേഷവും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം.

പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കകള്‍ക്ക് സമ്പൂര്‍ണ എന്ന  പോര്‍ട്ടലില്‍ (sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോൺ ഉപയോഗിച്ച് ഈ സൈറ്റിൽ കയറി പ്രവേശനം നേടാം.

ഇതര സംസ്ഥാനങ്ങള്‍, വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തിരികെ എത്തിയ കുടുംബങ്ങളിലെ കുട്ടികളെ രേഖകളുടെ കുറവ് ഉണ്ടെങ്കിലും സ്‌കൂളില്‍ ചേര്‍ക്കണം. സ്‌കൂള്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിസിക്ക് ഉള്ള അപേക്ഷയും ഓണ്‍ലൈനായി സമര്‍പപിക്കാം.

സ്ഥാനക്കയറ്റ നടപടികള്‍ 25നകം പൂര്‍ത്തികരിക്കണം

ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജയിപ്പിക്കണം. ഒമ്പതാം ക്ലാസുകാരെ നിലവിലെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കണം. സ്ഥാനക്കയറ്റ നടപടികള്‍ ക്ലാസ് അധ്യാപകര്‍ വീടുളിലിരുന്ന് 25നകം പൂര്‍ത്തീകരിക്കണം എന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന വിദ്യാര്‍ഥികളെ മുഴുവന്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് കുട്ടികളുടെ വൈകാരിക പാശ്ചാത്തലം, അക്കാദമിക് നില എന്നിവ സംബന്ധിച്ച് വിശദമായി സംസാരിക്കും.

ഡിജിറ്റല്‍ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം. മെയ് 30 നകം ഈ പ്രവര്‍ത്തനം അധ്യാപകര്‍ പൂര്‍ത്തിയാക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button