KOYILANDILOCAL NEWS
മഴക്കാല രോഗങ്ങൾ ചെറുക്കാൻ കൊയിലാണ്ടിയിൽ ജനകീയ ശുചീകരണം
കേരളത്തിൽ മഴയോടൊപ്പം മഴക്കാല രോഗങ്ങളും പതിവാണ്. കോവിഡ് ജാഗ്രതയ്ക്ക് ഒപ്പം മഴക്കാലത്തെ പകർച്ചവ്യാധികളെയും കരുതിയിരിക്കേണ്ടതുണ്ട്. സംസ്ഥാന തലത്തിൽ ജനകീയ ശുചിത്വ കാമ്പയിൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊയിലാണ്ടി നഗരസഭയിൽ ഇതിനായുള്ള തയാറെടുപ്പുകൾ പൂർത്തിയായി. കുടുംബാശ്രീ, റസിഡൻസ് അസോസിയഷൻ, രാഷ്ട്രീയ, യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, എന്നിങ്ങനെ വിവിധ തലതലത്തിൽ പൊതു സ്ഥലങ്ങൾ, വീടുകൾ എന്നിവ ശുചീകരിക്കാനാണ് പദ്ധതി.
കൊതുക് പെരുകുന്ന ഉറവിടങ്ങൾ നശിപ്പിക്കാൻ പ്രത്രേക പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
Comments