KERALAMAIN HEADLINES

പത്താം ക്ലാസ് പരീക്ഷാ പേപ്പർ നോക്കി തുടങ്ങി

എസ്‌എസ്‌എൽസി പരീക്ഷാ ഉത്തരക്കടലാസുകളുടെ  മൂല്യനിർണയം തുടങ്ങി. എസ്‌എസ്‌എൽസി മൂല്യനിർണയത്തിന്‌  70 ക്യാമ്പുകളിലായി 12,512 അധ്യാപകരേയും ടിഎച്ച്എസ്‌എൽസി പരീക്ഷയ്‌ക്ക്‌ രണ്ട് ക്യാമ്പിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്.  25 വരെയാണ് പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം.

പ്ലസ് ടു മൂല്യനിർണയം പുരോഗമിക്കുകയാണ്‌. 80 ശതമാനത്തോളമാണ് അധ്യാപകരുടെ ഹജർ നില. ബാക്കിയുള്ളവർ സമ്പർക്ക വിലക്കിലോ കണ്ടെയ്‌ൻമെന്റ്‌ സോണുകളിലോ ആണെന്ന അവധിയിലാണ്.  പ്ലസ്‌ ടു മൂല്യനിർണയക്യാമ്പ്‌  19വരെ തുടരും.

അധ്യാപകർക്ക് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽനിന്നും പ്രത്യേക സർവീസ്‌ നടത്താൻ നിർദേശിച്ചതായി ഗതാഗതമന്ത്രി ആന്റണിരാജു പറഞ്ഞു.  .ക്യാമ്പിലെത്താൻ കെഎസ്‌ആർടിസി പ്രത്യേക സർവീസുകളെ ആശ്രയിക്കാം. കെഎസ്‌ആർടിസി കൺട്രോൾ റൂം നമ്പർ: 9447071021. 0471 2463799. വാട്ട്‌സാപ്പ്‌: 8129562972

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button