ANNOUNCEMENTSKERALAMAIN HEADLINES

പി.എസ്.സി പത്താംതര തലപരീക്ഷകളുടെ രണ്ടാം ഘട്ട തീയതികൾ പ്രഖ്യാപിച്ചു

കേരള പബ്ലിക് സർവീസ് കമ്മിഷൻ പത്താംതരം നിലവാരത്തിലുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു.

2021 ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.

പ്രാഥമിക പരീക്ഷയിലുണ്ടായ 192 തസ്തികകളെ ജോലി സ്വഭാവം അനുസരിച്ച് വിവിധ
വിഭാഗങ്ങളായി തരംതിരിച്ചാണ് രണ്ടാം ഘട്ടത്തിലുള്ള മുഖ്യപരീക്ഷ നടത്തുന്നത്.

2021 ഫെബ്രുവരി 20, 25 മാർച്ച് 6, 13 ജൂലായ് 3 എന്നീ അഞ്ച് ഘട്ടങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് മുഖ്യപരീക്ഷകൾ നടത്തുന്നത്.

പ്രാഥമിക പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും പ്രത്യേകം
ചുരുക്കപ്പട്ടികകൾ സെപ്തംബറിൽ പ്രസിദ്ധീകരിക്കും.

രണ്ടാംഘട്ട പരീക്ഷയ്ക്ക് പ്രത്യേകമായി
സ്ഥിരീകരണം നൽകേണ്ടതില്ല. ഓരോ തസ്തികയുടെയും ജോലിസ്വഭാവം അനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ച് പരീക്ഷകൾ നടത്തുന്നതോടൊപ്പം ഓരോ തസ്തികയ്ക്കും പുതുക്കിയ
സിലബസും നിശ്ചയിച്ചിട്ടുണ്ട്.

വെബ്സൈറ്റിലെ പരീക്ഷാകലണ്ടറിൽ നൽകിയിട്ടുള്ള സിലബസ് ലിങ്കിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് ഇത് ലഭ്യമാകും.

പരീക്ഷയുടെ സമയം,പരീക്ഷാകേന്ദ്രം എന്നിവ സംബന്ധിച്ച വിവരം അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമാകുന്നതാണെന്നും  കേരള പബ്ലിക് സർവീസ് കമ്മിഷൻ അറിയിച്ചു.

ആദ്യമായാണ് കേരള പി.എസ്.സി. കൂടുതൽ തസ്തികകൾക്ക്
പ്രിലിംസ്, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി പരീക്ഷകൾ നടത്തുന്നത്. ഇത് വഴി ഓരോ തസ്തികയുടെയും ജോലി സ്വഭാവം അനുസരിച്ച് കഴിവും പ്രാപ്തിയുമുളള ഉദ്യോഗസ്ഥരെ കണ്ടെത്തുവാൻ കഴിയുമെന്ന സവിശേഷതയും പി.എസ്.സി അവകാശപ്പെടുന്നുണ്ട്. എന്നാൽ മെയിൻ പരീക്ഷയുടെ സിലബസിൽ അതത് തസ്തികകൾക്ക് മാത്രം പ്രത്യേക ചോദ്യങ്ങൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button