ANNOUNCEMENTSMAIN HEADLINES
സ്കൂൾ തുറക്കുന്നത് ആര് തീരുമാനിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ഒഴിയുന്നു
സ്‌കൂളുകളും, കോച്ചിങ് സെൻ്ററുകളും തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.
കേന്ദ്ര നിർദ്ദേശത്തിന് അനുസരിച്ച് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കും എന്നാണ് സംസ്ഥാന വിദ്യാഭ്യാസാ മന്ത്രി നിയമസഭയിൽ പറഞ്ഞത്.
ഇതോടെ സ്കൂൾ തുറക്കുന്ന കാര്യത്തിലുള്ള റിസ്ക് ആര് ഏറ്റെടുക്കും എന്ന പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
Comments