വിവാഹ വാർഷികദിനത്തിൽ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. “ഒരുമിച്ചുള്ള 42 വർഷങ്ങൾ’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1979 സെപ്റ്റംബർ 2 നായിരുന്നു ഇവരുടെ വിവാഹം.
വിവിധ മേഖലകളിൽനിന്നുള്ള നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്. വിവാഹം അറിയിച്ചുകൊണ്ടുള്ള അന്നത്തെ സിപിഐ എം കണ്ണൂര് ജില്ലാ സെക്രട്ടറി ചടയന് ഗോവിന്ദന്റെ കത്തും വാർത്തയായി
Comments