ANNOUNCEMENTS
ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍
കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി ശ്രദ്ധ (22)ആണ് മരിച്ചത്. പോണേക്കരയിലെ താമസ സ്ഥലത്താണ് രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടത് എന്ന് പറയുന്നു. ശ്രദ്ധയുടേത് ആത്മഹത്യയാണെന്ന നിഗനമനത്തിലാണ് പൊലീസ്.
രണ്ട് മാസം മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി ജിജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Comments