KERALA
വാടകവീട്ടില്‍ താമസിക്കുന്നവർക്കും ഇനി എളുപ്പത്തില്‍ റേഷന്‍കാർഡ്
സംസ്ഥാനത്ത് വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് സർക്കാർ ഉത്തരവിറക്കി.നിലവില്‍ സാധുവായ വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്.എന്നാല്‍ ഇനിമുതല്‍ വാടക വീടുകളില്‍ താമസിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതി.
വാടക വീട്ടില്‍ മറ്റൊരു റേഷന്‍ കാര്‍ഡുണ്ടെങ്കിലോ, കെട്ടിട ഉടമ സമ്മതപത്രം നല്‍കിയില്ലെങ്കിലോ റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.
Comments