DISTRICT NEWSVADAKARA
ലഹരി വിരുദ്ധ ദിനം ആചരിച്ചു.
വടകര
ലോക വ്യാപകമായി ലഹരി മരുന്നുകളുടെ ഉപയോഗം വർധിക്കുന്നത് തടയാൻ കലാലയങ്ങളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ബോധവൽക്കരണം, ലഹരി വിരുദ്ധറാലി, പോസ്റ്റർ പ്രചാരണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലോക ലഹരി വിരുദ്ധ ദിനാചരണം കീഴൽ യുപി സ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രതിജ്ഞ, കൊളാഷ് നിർമ്മാണം എന്നിവ നടത്തി. പ്രധാനാധ്യാപിക ടി ഗിരിജ ഉദ്ഘാടനം ചെയ്തു. കെ വി സത്യൻ, കെ ഫഹദ് എന്നിവർ സംസാരിച്ചു.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വടകര ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ്, സ്കൗട്ട്സ്, ഗൈഡ്സ്, ജെആർസി, ജാഗ്രത സമിതി എന്നിവയുടെ നേതൃത്വത്തിൽ വടകരയിൽ ലഹരി വിരുദ്ധ ദിന റാലി നടത്തി. സ്കൂൾ പ്രിൻസിപ്പാൾ എം ഹരീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപികൻ ടി കെ രവീന്ദ്രൻ അധ്യക്ഷനായി. വി പി ലിതേഷ്, ബിന്ദു കുതിരിയോട്ട്, കെ എം സത്യൻ, മിനി, കെ ടി വിനീഷ് എന്നിവർ സംസാരിച്ചു.
ലഹരിവിരുദ്ധദിനാചരണ ഭാഗമായി മണിയൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്ന് പ്രിൻസിപ്പൽ അനിൽകുമാർ, പ്രധാനാധ്യാപകൻ പി എം ശശി എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂളിലെ ജാഗ്രതസമിതി, കായിക ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്,എസ് പി സി, ഗൈഡ്സ്, ജെ ആർ സി, എന്നിവയുടെ നേതൃത്വത്തിൽ വിദ്യാലയ സന്ദർശനവും നടന്നു.
ചെട്ട്യാത്ത് യുപി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി. പ്രധാന അധ്യാപിക ടി ടി പുഷ്പവല്ലി
ഉദ്ഘാടനം ചെയ്തു.വി പി ശരത് അധ്യക്ഷനായി. പി എം ആഷിം, പി കെ ഉല്ലാസ്, സി സുധീഷ്, ടി കെ അഷറഫ്, ടി അപർണ എ മിനി എന്നിവർ സംസാരിച്ചു.
മണിയൂർ യുപി സ്കൂളിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ രംഗീഷ് കടവത്ത് ക്ലാസെടുത്തു. ദേവനന്ദ മനോജ് അധ്യക്ഷനായി. എസ് വിസ്മയ സ്വാഗതവും ജിതുകൃഷ്ണ നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ മയ്യന്നൂർ എംസിഎംയുപി.സ്കൂളിൽ ബോധവൽക്കരണവും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ വരയാലിൽ മൊയ്തു ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപിക എ സി ഹാജറ, കെ നൗഷാദ്, എൻ കുഞ്ഞമ്മദ്, ടി കെ നസീമ, പി ഹാജറ, ടി പി ഹസ്സൻ, ഷിഫാന ഷെറിൻ, നിയ ആമിന, ഫാത്തിമ എന്നിവർ സംസാരിച്ചു.
നാദാപുരം
ലഹരിക്കെതിരെ കൈകോർക്കാം എസ്എഫ്ഐക്ക് ഒപ്പം ക്യാമ്പയിന്റെ ഭാഗമായി നാദാപുരം ഗവ. കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവജന കമ്മീഷൻ ജില്ലാ കോ‐ ഓർഡിനേറ്റർ പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. അന്ലിറ്റ ഡയസ് അധ്യക്ഷയായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജൻ ക്ലാസെടുത്തു. റിനിൽ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ പി പി അഭിൻ നന്ദിയും പറഞ്ഞു.
ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് – ഗൈഡ് യൂണിറ്റിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ നാദാപുരം സർക്കിൾ എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും ഡോക്യുമെന്ററി പ്രദർശനവും എക്സ്പോയും സംഘടിപ്പിച്ചു. പഴയങ്ങാടി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി ടി അബ്ദുറഹ്മാൻ, എക്സൈസ് ഓഫീസർമാരായ ജയരാജ്, വിജേഷ് , കെ സി റഷീദ്, എം പി സലീം, ടി കെ ജാബിർ, ടി പി ബിനു എന്നിവർ സംസാരിച്ചു.
ഒഞ്ചിയം
ഓർക്കാട്ടേരി എംഇഎസ് പബ്ലിക് സ്കൂളിൽ കാവലാൾ എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. എടച്ചേരി സബ് ഇൻസ്പെക്ടർ ആർ എൻ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ഡോ.നിധിൻ പ്രഭാകർ അധ്യക്ഷനായി. പ്രിൻസിപ്പൽ സുനിൽ, കെ ഇ ഇസ്മായിൽ, കെ കെ മൊയ്തു, ശിവദാസ് കുനിയിൽ, സിവിൽ പൊലീസ് ഓഫീസർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂൾ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ ര്‍ടി രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.
വൈക്കിലശ്ശേരി യുപി സ്കൂളിൽ പ്രധാനാധ്യാപിക മോളി സുഷമ ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്കും പ്രദേശത്തെ വീടുകളിലും ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രബന്ധം അവതരിപ്പിച്ചു. റാലിയും സംഘടിപ്പിച്ചു. യദുനന്ദ്, ഗോപിക, അഭിനന്ദ്, അധ്യാപകരായ രാജീവൻ, അഷ്കർന്എന്നിവർ സംസാരിച്ചു.
ലോക ലഹരി വിരുദ്ധദിനത്തിൽ ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കെ ഭഗീഷ്, എൻ നിധിൻ, രമ്യ കല്ലറോത്ത്, കാവ്യ ബാലകൃഷ്ണൻ ,രമ്യ അനീഷ്, ബബിത്ത്, എ കെ ഷിനിൽ എന്നിവർ നേതൃത്വം നൽകി
കുരിക്കിലാട് യുപി സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപിക ടി കെ വാസന്തി, എം എം രാജൻ, സൽഗുണൻ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
കുറ്റ്യാടി
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡി വൈ എഫ് ഐ കുറ്റ്യാടി മേഖല കമ്മറ്റിനേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി.
വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് ലഹരി മാഫിയ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നിട്ടിറങ്ങിയത്.
കുറ്റ്യാടിയിലെ ലേഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം ഡോ . ജ്യോതിപ്രശാന്ത് നിർവ്വഹിച്ചു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം കെ നികേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ രജിൽ കെ വി രജീഷ്, ഷിയാദ് ഊരത്ത് എന്നിവർ നേതൃത്വം നൽകി.
പാതിരിപ്പറ്റ യു പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു. കെ പി പുരുഷു, കെ കെ നിധിൻ, പി കെ വിനോജ് കുമാർ, കെ വി പ്രജിത എന്നിവർ സംസാരിച്ചു
Tags :
Comments