CALICUTDISTRICT NEWS
കലക്ടറേറ്റില്‍ വയോധികന്റെ ആത്മഹത്യാ ശ്രമം
കോഴിക്കോട്
കലക്ടറേറ്റിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ഫാനിൽ തൂങ്ങി മരിക്കാൻ വയോധികന്റെ ശ്രമം. പെരുവണ്ണാമൂഴി മുതുകാട് സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ മരം മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്തോളം പേര്‍ക്കൊപ്പമെത്തിയാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വ്യാഴാഴ്ച പകല്‍ 2.45ന് ബി ബ്ലോക്കിലെ ആറാം നിലയിലെ ഓഫീസില്‍ കയറിയ ഇയാള്‍ ഫാനില്‍ കുരുക്കിട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. വെള്ളിമാടുകുന്ന് അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തി താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കലക്ടറെത്തി വിഷയം പഠിച്ചശേഷം അനുകൂല നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്‍മേലാണ് ഇയാള്‍ പിന്മാറിയത്.
ഓഫീസില്‍ അതിക്രമിച്ചു കയറിയെന്ന ഡിഎഫ്ഒയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെയും ജോയ് കണ്ണച്ചിറ, ജിതേഷ് മുതുകാട്, രാജന്‍ വര്‍ക്കി എന്നിവര്‍ക്കെതിരെയും നടക്കാവ് പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Comments