MAIN HEADLINES
സിറ്റി ഗ്യാസ് പദ്ധതി മൂന്ന് ജില്ലകളില്‍ കൂടി വികസിപ്പിക്കുന്നു
മൂന്നു ജില്ലകളിൽക്കൂടി സിറ്റി ഗ്യാസ് നൽകാൻ കരാറായതോടെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും പ്രകൃതിവാതകം എത്താൻ സാധ്യതയൊരുങ്ങി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണത്തിന് ഷോള ഗ്യാസ്കോ ലിമിറ്റഡിന് പി.എൻ.ജി.ആർ.ബി. (പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ്) അനുമതി നൽകി.
എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഐ.ഒ.സി.-അദാനി കൺസോർഷ്യവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എ.ജി. ആൻഡ് പി. (അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് കമ്പനി)യുമാണ് സിറ്റി ഗ്യാസ് വിതരണച്ചുമതലക്കാർ. ബാക്കിവന്ന മൂന്നു ജില്ലകളിലേക്കാണു കഴിഞ്ഞദിവസം കരാർ നൽകിയത്. വീടുകളിൽ പാചകത്തിനു പ്രകൃതിവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇതിനൊപ്പം പമ്പുകളിൽ ഇന്ധനമായും നൽകും.
Comments