പൌരത്വം അംഗീകരിച്ചു കിട്ടുന്നതിനു മുമ്പുതന്നെ മണിക് ദാസ് യാത്രയായി
ഇന്ത്യക്കാരനനാണെന്നു തെളിയിക്കായി നിയമപോരാട്ടം നടത്തിയ അസ സ്വദേശി മണിക് ദാസ് (60) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശിയെന്ന മുദ്രകുത്തലില്‍ ദാസിന് കടുത്ത മനോവിഷമവും മാനസിക സമ്മര്ദ്ദവുമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അസമിലെ മോരിഗാവ് ജില്ലയിലെ ബോര്കല് ഗ്രാമത്തിലാണ് മണിക് ദാസും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ ഉണക്കമീന്‍ വ്യാപരമാണ് നടത്തിയിരുന്നത്. 2004ല്‍ അസം ബോര്‍ഡര്‍ പോലീസ് മണിക് ദാസ് വിദേശിയാണെന്ന സംശയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരി 30ന് ദാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടില്ലെന്നും മോറിഗാവ് എസ്.പി അപര്‍ണ നടരാജന് പ്രതികരിച്ചു. വിദേശ ട്രൈബ്യൂണലിലെ കേസ് നടക്കുന്നുണ്ടായിരുന്നുവെന്നും ഇതില്‍ അദ്ദേഹം അസ്വസ്തനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.