CALICUTDISTRICT NEWS
ഉപ്പിലിട്ട പഴങ്ങളില്‍ ബാറ്ററി വെള്ളം, ചീയാതിരിക്കാന്‍ അസറ്റിക് ആസിഡ്; കോഴിക്കോട് തട്ടുകടകളില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നു
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇത് സംബന്ധിച്ച് പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയത് രണ്ട് മാസം മുന്‍പ്. ആരോഗ്യവിഭാഗത്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്.ഉപ്പിലിട്ട പഴങ്ങള്‍ സത്തുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ബാറ്ററി വെള്ളം. ഉപ്പിലിട്ടവ ചീയാതിരിക്കാന്‍ അസറ്റിക് ആസിഡും ഉപയോഗിക്കുന്നു. അതിനിടയില്‍ കോഴിക്കോട്ടെ തട്ടുകടകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോര്പ്പറേഷന് ആരോഗ്യവിഭാഗവുമായി ചേര്‍ന്നാകും പരിശോധന നടത്തുക. തട്ടുകടയില്‍ നിന്നും മിനിറല്‍ വാട്ടറിന്റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം കഴിച്ച് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റതിന് പിന്നാലെയാണ് നടപടി. വരക്കല്‍ ബീച്ചിലായിരുന്നു സംഭവം.
Comments